Breaking News

പരപ്പ മുണ്ട്യാനം ക്ഷേത്രത്തിൽ മോഷണം


 
മുണ്ട്യാനം വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ കയറിയ മോഷ്ടാവ് ഭണ്ഡാരം തകർത്ത് പണം കവർന്നു.ഇന്ന് രാവിലെയാണ് ഭണ്ഡാരം കാണാതായ വിവരം ക്ഷേത്ര ഭാരവാഹികളുടെ ശ്രദ്ധയിൽ പെട്ടത്. ഉടൻ അമ്പലത്തറ പോലീസിൽ വിവരമറിയിക്കുകയും സബ്ബ് ഇൻസ്പക്ടറുടെ നേതൃത്വത്തിൽ ക്ഷേത്രത്തിലെത്തി പരിശോധന നടത്തുകയും ചെയ്തു.ക്ഷേത്ര ഭണ്ഡാരം തകർത്ത് അകലെ കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഏകദേശം നാലായിരത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. സമീപ പ്രദേശങ്ങളിൽ മുമ്പ് സമാന സംഭവങ്ങൾ നടന്നതായും വിവരമുണ്ട്.അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.



Attachments area

No comments