Breaking News

പയ്യന്നൂരിൽ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്റ്റീൽ ബോംബ് കണ്ടെത്തി


 പയ്യന്നൂർ: തോക്കും തിരകളും കണ്ടെത്തിയതിനു പിന്നാലെ പയ്യന്നൂരിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്റ്റീൽ ബോംബും കണ്ടെത്തി.
പയ്യന്നൂർ കണ്ടങ്കാളി പടോളി റോഡരികിലാണ സ്റ്റീൽ ബോംബ് കണ്ടെത്തിയത്. ചൊവ്വാഴ്ച പ്രഭാത സവാരിക്കിടെ നാട്ടുകാരുട ശ്രദ്ധയിൽ പെട്ടത് തുടർന്ന് പയ്യന്നൂർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ബോംബ് കണ്ടെത്തിയത് നാട്ടുകാരിൽ ഭീതി ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അന്നൂരിൽ റോഡരികിൽ നിന്നും തോക്കും തിരയും കണ്ടെത്തിയിരുന്നു.ഇതിന്റെ അന്വേഷണം നടന്നുവരുന്നതിനിടെയാണ് ഇന്ന് രാവിലെ പയ്യന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ സ്റ്റീൽ ബോംബും കണ്ടെത്തിയത്.

No comments