Breaking News

സോഷ്യലിസ്റ്റ് നേതാവ് എ വി രാമകൃഷ്ണൻ അനുസ്മരണം നടത്തി

അന്തരിച്ച സോഷ്യലിസ്റ്റ് നേതാവും കാഞ്ഞങ്ങാട് നഗരത്തിൻ്റെ സാംസ്കാരിക, സാമൂഹ്യ മണ്ഡലങ്ങളിലെ നിറ സാന്നിദ്ധ്യവുമായിരുന്ന എ വി രാമകൃഷ്ണനെ ലോക് താന്ത്രിക് ജനതാദൾ കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു.

കാഞ്ഞങ്ങാട് വ്യാപാരഭവനിൽ സംഘടിപ്പിച്ച യോഗo റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. എം കുഞ്ഞമ്പാടി അദ്ധ്യക്ഷനായി. അഡ്വ.സി കെ ശ്രീധരൻ, മനയത്ത് ചന്ദ്രൻ ,കെ പി സതീഷ് ചന്ദ്രൻ ,വി വി രമേശൻ, അഡ്വ.ഗോവിന്ദൻ പള്ളിക്കാപ്പിൽ, എ ഹമീദ് ഹാജി, ഇ കൃഷ്ണൻ, സുരേഷ് പുതിയേടത്ത്, പി ടി നന്ദകുമാർ വെള്ളരിക്കുണ്ട് ,ജോൺ ഐമൺ, വി കമ്മാരൻ, പി പി രാജു അരയി, ടി വി ബാലകൃഷ്ണൻ, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, അരവിന്ദൻ മാണിക്കോത്ത്, സി വി ദാമോദരൻ,ഇ വി ജയകൃഷ്ണൻ, അഹമ്മദലി കുമ്പള, ഇ വി ഗണേശൻ, വി വി കൃഷണൻ എന്നിവർ പ്രസംഗിച്ചു.

No comments