Breaking News

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ടൗൺ കോൺഗ്രസ് നേതൃത്വത്തിൽ പരപ്പയിൽ പ്രകടനം നടത്തി

പരപ്പ: അഴിമതി മുഖമുദ്രയാക്കിയ പിണറായി വിജയൻ മുഖ്യമന്ത്രിയായി തുടരുന്നത് കേരളനാടിന് അപമാനമാണെന്നും ഒട്ടും വൈകാതെ സംസ്ഥാനത്ത് വിഐപി ജയിലിന് തറക്കല്ലിടൽ നടത്തേണ്ടി വരുമെന്നും ടൗൺ കോൺഗ്രസ് ആരോപിച്ചു. പ്രകടനത്തിന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബാലകൃഷ്ണൻ കെ.പി, മണ്ഡലം വൈ: പ്രസിഡൻറ് വി.കൃഷ്ണൻ മാസ്റ്റർ, പ്രവാസി കോൺഗ്രസ് മണ്ഡലംപ്രസിഡൻറ് ബാലഗോപാലൻ കാളിയാനം ,lNTUC മണ്ഡലം പ്രസിഡന്റ് പുഷ്പൻ ചാങ്ങാട്, കാനത്തിൽ ഗോപാലൻ, കുഞ്ഞികൃഷ്ണൻ, ജോണി കൂന്നാണി, വിനു ക്ലായിക്കോട്, സിജോ ജോസഫ്, മധു പരപ്പ, എന്നിവർ പങ്കെടുത്തു

No comments