Breaking News

സംസ്ഥാന ചലച്ചിത്ര അവാർഡ് തിളക്കത്തിൽ കാസർഗോഡും


അമ്പതാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് തിളക്കത്തിൽ കാസർകോട്ടെ ഉദിനൂർ ഗ്രാമവും. മികച്ച ബാലതാരത്തിനുള്ള അവാർഡ് നേടിയ വസുദേവ് സജീഷ് മാരാർ ഉദിനൂർ സ്വദേശിയാണ്. ഉദിനൂർ നടക്കാവിലെ സജീഷ് പ്യാരി ദമ്പതികളുടെ മൂത്തമകൻ. ഇപ്പോൾ എറണാകുളം ഇടപ്പള്ളി അമൃത വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് വസുദേവ്.

ജോലി ആവശ്യാർത്ഥം ഇവർ എറണാകുളത്താണ് താമസം. ഇതിനോടകം 7 സിനിമകളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ സംസ്ഥാന അവാർഡ് ജേതാവ് രാഹുൽ റജി നായരുടെ കള്ളനോട്ടം എന്ന ചിത്രത്തിലെയും സുല്ല് എന്ന ചിത്രത്തിലെയും അഭിനയമികവ് പരിഗണിച്ചാണ് വസുദേവിനെ തേടി മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം എത്തിയത്. ഇരു സിനിമകളിലെയും പ്രധാനകഥാപാത്രങ്ങളായി വസുദേവിന് ഒപ്പം രംഗത്തെത്തിയത് സഹോദരൻ സൂര്യ ദേവാണ്. അഞ്ചാം ക്ലാസ് വിദ്യാർഥിയായ സൂര്യദേവും ഇതിനോടകം ഏഴു സിനിമകളിൽ അഭിനയിച്ചു.

ഫഹദ് ഫാസിലിന്റെ മകനായി രംഗത്തെത്തിയ മാലിക്, വിനീതിന്റെയും ആസിഫ് അലിയുടെയും ബാല്യകാലം അവതരിപ്പിച്ച എബി, വിജയ് സൂപ്പറും പൗർണമിയും, ഗോൾഡ് കോയിൻ, ഗൗതമന്റെ രഥം എന്നിവയാണ് വാസുദേവ് വേഷമിട്ട മറ്റു ചിത്രങ്ങൾ. മലയാള ചലച്ചിത്രവേദിയിൽ ഇനിയും ഉയരങ്ങൾ കീഴടക്കാൻ വസുദേവന് കഴിയട്ടെ. സംസ്ഥാന പുരസ്കാര നേട്ടത്തിന് ടീം മലയോരം ഫ്ലാഷിൻ്റെ അഭിനന്ദനങ്ങൾ

No comments