കോവിഡ് കേന്ദ്രത്തിന് കുടിവെള്ളം വിതരണം ചെയ്തു
കുന്നുംകൈ: തൃക്കരിപ്പൂർ മണ്ഡലം ഖത്തർ കെ എം സി സി മലയോര മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പടന്നക്കാട് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പ്രവർത്തിക്കുന്ന കൊവിഡ് സെൻ്ററിൽ ക്വാറൻ്റിനിൽ കഴിയുന്ന രോഗികൾക്ക് ആവശ്യമായ കുടിവെള്ളം വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഏജിസി ബഷീർ വിതരണ ഉൽഘാടനം നടത്തി. ഖത്തർ കെ എം സി സി മലയോര മേഖല കമ്മറ്റി സിക്രട്ടറി റഫീഖ് റഹ്മാനി, വെസ്റ്റ്എളേരി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സിക്രട്ടറി പി.സി.ഇസ്മയിൽ, ഖാദർ വാഫി എന്നിവർ സംബന്ധിച്ചു.

No comments