Breaking News

ചിറ്റാരിക്കാലിൽ വച്ചു നടത്തിയ ആന്റിജൻ പരിശോധനയിൽ 14 പേർക്ക് കോവിഡ്


ഇന്ന് ചിറ്റാരിക്കാലിൽ വച്ചു നടത്തിയ ആന്റിജൻ പരിശോധനയിൽ ഒരു വെസ്റ്റ് എളേരി സ്വദേശി ഉൾപ്പെടെ 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.104 പേരാണ് ഇന്ന് ടെസ്റ്റിന് വിധേയരായത്.ഇതിൽ പത്താം വാർഡിലാണ് ഏറ്റവും ഉയർന്ന നിരക്ക്. ഇവിടെ ഒരു കുടുംബത്തിലെ അഞ്ചു പേരുൾപ്പെടെ എട്ട് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.രണ്ടാം വാർഡായ ചിറ്റാരിക്കാലിൽ നാല് പേരും ഒമ്പതാം വാർഡിൽ ഒരാളും ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.

No comments