യോഗി ആദിത്യനാഥിൻ്റെ പ്രതിപുരുഷനാണ് പിണറായി വിജയനെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറി ജോമോൻ ജോസ്
നീലേശ്വരം: വാളയാർ സഹോദരിമാരുടെ മരണത്തിന് കാരണക്കാരായ പ്രതികളെ സർക്കാർ അന്വേഷണത്തിലും പ്രോസിക്യൂഷനിലും വെറുതെ വിട്ടിട്ട് ഒരു വർഷം പൂർത്തിയായ ദിനത്തിൽ വാളയാർ സഹോദരിമാർക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരം തൃക്കരിപ്പൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരം പോലീസ് സ്റ്റേഷനു മുന്നിൽ നീതി ചത്വരം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് ഉദ്ഘാടനം ചേയ്തു. ഹാത്രാസിലെ പെൺകുട്ടിയുടെ നീതി നിഷേധിച്ച യോഗി ആദിത്യനാഥിൻ്റെ പ്രതിപുരുഷനാണ് പിണറായി വിജയനെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ജോബിൻ ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ സത്യനാഥൻ പാത്രവളപ്പിൽ , രാജേഷ് തമ്പാൻ നീലേശ്വരം മണ്ഡലം പ്രസിഡൻ്റ് സൂരജ് റ്റി.വി. ആർ, ഷോബി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
Attachments area
No comments