വനിതകള്‍ക്ക് സ്വയംതൊഴില്‍ വായ്പ
സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ നിശ്ചിത വരുമാന പരിധിയിലുള്ള (ഗ്രാമപ്രദേശം - 98,000 & നഗരപ്രദേശം -1,20,000) 18 നും 55 നും മദ്ധ്യേ പ്രായമുള്ള ന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെട്ട തൊഴില്‍രഹിതരായ സ്ത്രീകള്‍ക്ക് ആര്‍ട്ടിസാന്‍സ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്വയം തൊഴില്‍ വായ്പാ പദ്ധതികള്‍ക്കായി അപേക്ഷിക്കാം. ജാമ്യ വ്യവസ്ഥയില്‍ 4 ശതമാനം പലിശ നിരക്കിലാണ് വായ്പ നല്‍കുക. വായ്പക്ക് ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ നല്‍കണം. അപേക്ഷ ഫോറം www.kswdc.org ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം ജില്ലാ വനിതാ വികസന കോര്‍പ്പറേഷന്‍ ഓഫീസില്‍ നല്‍കണമെന്ന് മേഖലാ മാനേജര്‍ അറിയിച്ചു. ഫോണ്‍ - 0491 2544090
No comments