ഹണിട്രാപ്പ് കേസിലെ പ്രതിയും പിടികിട്ടാ പുള്ളിയുമായ ലാലാ കബീർ കാസർഗോഡ് പോലീസിൻ്റെ പിടിയിൽ
കാസർഗോഡ്: ബേഡകം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഹണിട്രാപ് കേസിൽ പ്രതിയായ ലാലാ കബീർ എന്ന അഹമ്മദ് കബീർ അറസ്റ്റിൽ.
കേരളം,കർണാടക, തമിഴ്നാട്, രാജസ്ഥാൻ എന്നി സംസ്ഥാനങ്ങളിൽ മോഷണം അടക്കം നിരവധി കേസുകളിൽ പ്രതിയായ ഇയാൾ 13 വർഷത്തിന് ശേഷമാണ് കേരളപോലീസിന്റെ പിടിയിൽ ആവുന്നത്. കോടതി പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ച ഇയാൾക്ക് കാസറഗോഡ് പോലീസ് അടക്കം നിരവധി സ്റ്റേഷനുകളിൽ വാറന്റ് ഉണ്ട്.
കാസറഗോഡ് DYSP ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ ലക്ഷ്മി നാരായണൻ, തോമസ്, ഓസ്റ്റിൻ,ഷജീഷ്, ബേഡകം എസ്.ഐ മുരളീധരൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
No comments