Breaking News

പരിസ്ഥിതി ദിനാചരണം; വൃക്ഷത്തൈകള്‍ ആവശ്യമുള്ളവര്‍ക്ക് അപേക്ഷിക്കാം


അടുത്ത വര്‍ഷത്തെ ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച്, സൗജന്യമായും സര്‍ക്കാര്‍ സഹായനിരക്കിലും വിതരണം ചെയ്യുന്ന വൃക്ഷത്തൈകള്‍ ആവശ്യമുള്ളവരില്‍ നിന്ന് വനം വകുപ്പ് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാരേതര സന്നദ്ധ സംഘടനകള്‍, മാധ്യമ, മത സ്ഥാപനങ്ങള്‍ എന്നിവര്‍ക്കാണ് തൈകള്‍ വിതരണം ചെയ്യുക. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 31ന് മുമ്പ് http://harithakeralam.kecems.in എന്ന ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കണം.

No comments