ടാലന്റ് ലാബ് ജില്ലാതല ഉദ്ഘാടനം ബാനത്ത് നടന്നു
ബാനം: ഓൺലൈൻ പഠന പ്രവർത്തനങ്ങളോടൊപ്പം കുട്ടികളുടെ കലാകായിക സർഗ്ഗമികവുകൾ പ്രോൽ സാഹിപ്പിക്കുന്നതിനായി സർവ്വ ശിക്ഷാ കേരള കാസർഗോഡ് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിഭാപഠന കേന്ദ്രങ്ങളിൽ നടത്തുന്ന ടാലന്റ് ലാബ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ബാനം ഗവ. ഹൈസ്കൂളിൽ നടന്നു. സർക്കാരിന്റെ കോവിഡ് മാനദണ്ഡപ്രകാരം ഹൊസ്ദുർഗ് ബി. ആര്‍.സി യും ബാനം പ്രതിഭാ പഠനകേന്ദ്രവും ചേർന്ന് സംഘടിപ്പിച്ച പരിപാടി കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ബാനം പിടിഎ പ്രസിഡന്റ് പി.രാജീവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്. എസ്. കെ. ജില്ലാ പ്രോജക്ട് കോർഡിനേറ്റർ രവീന്ദ്രൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. ഹൊസ്ദുർഗ് ബി ആർ. സി. ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ ഉണ്ണിരാജൻ, കോടോം ബേളൂർ പഞ്ചായത്ത് വിദ്യാഭ്യാസ കമ്മിറ്റി സെക്രട്ടറി പി. ഗോപി, എസ്. എം. സി ചെയമാൻ കെ. കെ. കുഞ്ഞിരാമൻ, മുൻ പി ടി എ പ്രസിഡൻറ് ബാനം കൃഷ്ണൻ, എസ്. ടി. പ്രമോട്ടർ ബാനം, കോടോം ബേളൂർ സി ആർ സി കോർഡിനേറ്റർ ശ്രീജ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ടി. ജയചന്ദ്രൻ സ്വാഗതവും സീനിയർ അസിസ്റ്റന്റ് പി. കെ.ബാലചന്ദ്രൻ നന്ദിയും പറഞ്ഞു
No comments