ജില്ലാ ഓൺലൈൻ പ്രസംഗ മത്സരത്തിൽ തിളങ്ങി വെള്ളരിക്കുണ്ട് എലിസബത്ത് സ്കൂളിലെ ഷാരോൺ
രാഷ്ട്രപിതാവ് മഹാത്മജിയുടെ ജീവിതം ഇളം തലമുറയിലേക്ക് പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെ കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച വിവിധ ഓണ്‍ലൈന്‍ മത്സരങ്ങളിലെ, ഓൺലൈൻ
ഗാന്ധി പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത് വെള്ളരിക്കുണ്ട് സെന്റ് എലിസബത്ത് കോണ്‍വെന്റ് സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി ഷാരോണ്‍ ജോസഫാണ്. കോടോത്ത് അംബേദ്കർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ബിജു തോമസിനെയും, വെള്ളരിക്കുണ്ട് സെന്റ്. എലിസബത്ത് കോൺവെന്റ് സ്കൂൾ അധ്യാപിക ദീപയുടെയും മകളാണ്. ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിന്നും സാക്ഷ്യപത്രവും ക്യാഷ് അവാർഡും സ്വീകരിച്ച ഷാരോണിനെ സ്കൂൾ പ്രിൻസിപ്പൽ സി. ജ്യോതി മലേപറമ്പിൽ മൊമെന്റോ നൽകി അഭിനന്ദിച്ചു.
No comments