Breaking News

ഒറ്റയാൾ പോരാട്ടത്തിലൂടെ കൃഷിജീവിതം ധന്യമാക്കിയ പാത്തിക്കരയിലെ ഡോളി ജോസഫിന് കൃഷി വകുപ്പിൻ്റെ മികച്ച കർഷകയ്ക്കുള്ള അവാർഡ്




വെള്ളരിക്കുണ്ട് പാത്തിക്കരയിലെ തടത്തിൽ ഡോളി ജോസഫ് എന്ന അന്നമ്മ ജോസഫ് തൻ്റെ അമ്പത്തിയൊൻപതാം വയസിലും തൻ്റെ കൃഷിയിടത്തിൽ കർമ്മനിരതയാണ്. ഭർത്താവ് മരിച്ച ശേഷം ഒറ്റയ്ക്ക് മണ്ണിനോട് പൊരുതിയാണ് ഡോളി കൃഷിയിൽ വിജയം കൊയ്യുന്നത്. ഇന്ന് ഇവരുടെ കൃഷിയിടത്തിൽ വിളയാത്ത പച്ചക്കറികളില്ല. മൊത്തം ആറ് ഏക്കർ കൃഷിയിടത്തിൽ പയർ, തക്കാളി, ഞരമ്പൻ, പടവലം, വെണ്ട, മത്തൻ, വഴുതിന തുടങ്ങിയ പച്ചക്കറികൾക്ക് പുറമെ പരീക്ഷണടിസ്ഥാനത്തിൽ ചെയ്ത മഞ്ഞുകാല വിളകളായ കോളിഫ്ലവർ, കാബേജ്, തക്കാളി, കാരറ്റ്, ഉള്ളി തുടങ്ങിയവയും ഡോളിയുടെ മഴമറയിൽ വിളയുന്നുണ്ട്. നാല് പശുക്കൾ ഉള്ളതുകൊണ്ട് പാലിന് പുറമെ ചാണകവും ഗോമൂത്രവും കൊണ്ട് സ്വന്തമായി ഉണ്ടാക്കുന്ന ജൈവവളവും ജൈവ കീടനാശിനിയുമാണ് ഇവർ വിളകൾക്ക് ഉപയോഗിക്കുന്നത്.

കൂടാതെ തെങ്ങിനുള്ളിൽ കരനെൽ കൃഷി നടത്തി നൂറ് മേനി വിളയിക്കുന്നുണ്ട് ഈ കർഷക.

തെങ്ങിന് തടമെടുക്കലും, തേങ്ങയിടലും, ടാപ്പിംഗും, കറവയും, കിളയ്ക്കലും കുഴിയെടുക്കലും എന്നുവേണ്ട കൃഷിയിടത്തിലെ എല്ലാ കാര്യങ്ങളും പരസഹായം ഇല്ലാതെ സ്വന്തമായാണ് ഡോളി ചെയ്യുന്നത്.

ഈ മുഴുവൻ സമയ കർഷകയെ തേടി ഇത്തവണ കൃഷി വകുപ്പിൻ്റെ ജില്ലയിലെ മികച്ച വനിതാ പച്ചക്കറി കർഷകയ്ക്കുള്ള അവാർഡ് തേടിയെത്തിയത് നാടിന് അഭിമാനകരമായ നേട്ടം തന്നെയാണ്.








































































































No comments