Breaking News

വടക്കാംകുന്നിൽ നിയമ വിരുദ്ധ ഖനനാനുമതി; സത്യാഗ്രഹ സമരത്തിനൊരുങ്ങി നാട്ടുകാർ


 

വെള്ളരിക്കുണ്ട്: ഒരു നാടിൻ്റെ ജൈവസമ്പത്തും ജലസ്രോതസുമായ വടക്കാംകുന്ന് മലനിരകളെ തകർക്കാനുള്ള നീക്കത്തിനെതിരെ പ്രതിരോധവുമായി നാട്ടുകാർ സമരം ശക്തിപ്പെടുത്താനൊരുങ്ങുന്നു. വടക്കാകുന്നിൽ നിയമവിരുദ്ധമായി ഖനന പ്രവർത്തനങ്ങൾക്ക് അനുമതി നല്കിയ ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ച്, നല്കിയ അനുമതികൾ റദ്ദ് ചെയ്യണമെന്നാണ് വടക്കാംകുന്ന് സംരക്ഷണ സമിതിയുടെ പ്രധാന ആവശ്യം.



പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് ഉൾപ്പെടെ പതിച്ചുനല്കിയ മിച്ചഭൂമി കൈവശപ്പെടുത്തിയവരെ കണ്ടെത്തി റീസർവ്വേയിലൂടെ ഭൂമി അർഹരായവർക്ക് പതിച്ച് നല്കുക, ഖനന മാഫിയകളിൽ നിന്നും വടക്കാകുന്നിനെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് വടക്കാകുന്ന് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന ബഹുജന പ്രക്ഷോഭത്തിൻ്റേയും പ്രതിഷേധ പരിപാടികളുടെയും സൂചനയായി നവമ്പർ 1 മുതൽ 10 വരെ "ദശദിന സത്യഗ്രഹ സമരം" സംഘടിപ്പിക്കുന്നത്. രാവിലെ 9 മണി മുതൽ 6 മണി വരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് സമരം.

No comments