Breaking News

നിർമ്മാണം പാതിവഴിയിൽ; വെള്ളരിക്കുണ്ട് പുതിയ ബസ്സ്റ്റാൻഡിൽ വാഴ നട്ട് ബി.ജെ.പി പ്രതിഷേധം.


താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടിലെ നിർമ്മാണം പാതിവഴിയിലായ പുതിയ ബസ്റ്റാൻ്റ് നാടിന് അപമാനമാണെന്ന് ആരോപിച്ചാണ് ബി.ജെ.പി ബളാൽ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളരിക്കുണ്ട് പുതിയ ബസ്റ്റാൻ്റിൽ വാഴ നട്ട് പ്രതിഷേധിച്ചത്. ബസ്റ്റാൻ്റിൽ കൂട്ടിയിട്ട മണ്ണിൽ വാഴ നട്ടു കൊണ്ട് ബി.ജെ.പി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് എൻ.മധു പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. എം. കുഞ്ഞിരാമൻ അധ്യക്ഷനായി. ഉത്തമൻ, സാജൻ പുഞ്ച, രാമകൃഷ്ണൻ ചുള്ളി, സന്തോഷ് എന്നിവർ നേതൃത്വം നൽകി

No comments