Breaking News

വെസ്റ്റ് എളേരി സർവീസ് സഹകരണ ബാങ്കിന്റെ പ്രഭാത-സായാഹ്ന ശാഖ ഭീമനടിയിൽ പ്രവർത്തനം ആരംഭിച്ചു.


വെസ്റ്റ് എളേരി സർവീസ് സഹകരണ ബാങ്കിന്റെ പ്രഭാത-സായാഹ്ന ശാഖ ഭീമനടിയിൽ പ്രവർത്തനം ആരംഭിച്ചു രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ ഇവിടെ ബാങ്കിങ് സേവനം ലഭ്യമാകും. പഞ്ചായത്ത് പ്രസിഡന്റ് പ്രസീത രാജൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സാബു അബ്രഹാം അധ്യക്ഷനായി. ബാങ്ക് പരിധിയിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികളെ അസിസ്റ്റന്റ് രജിസ്ട്രാർ വി ടി തോമസ് ഉപഹാരം നൽകി അനുമോദിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ സുകുമാരൻ ആദ്യ നിക്ഷേപം സ്വീകരിച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ജയശ്രീ കൃഷ്ണൻ, എ അപ്പുക്കുട്ടൻ, പി ആർ ചാക്കോ , തോമസ് കാനാട്ട് , എ സി ജോസ് , സി പി സുരേശൻ, സഹകരണ ഇൻസ്പെക്ടർ സുനിൽ കുമാർ, ഷാജി വെള്ളാംകുന്നേൽ, സി വി ശശിധരൻ,എം വി ജോർജ് , യു കരുണാകരൻ,കെ പി ലക്ഷമി, കെ പി രാജു എന്നിവർ സംസാരിച്ചു. സെക്രട്ടറി എം പി ശിവരാജൻ സ്വാഗതവും ടി വി രാജീവൻ നന്ദിയും പറഞ്ഞു.

No comments