Breaking News

വെള്ളരിക്കുണ്ട് ഗാന്ധിഭവൻ ഗാന്ധിജയന്തി ആഘോഷിച്ചു



വെള്ളരിക്കുണ്ട് മങ്കയത്തെ ഗാന്ധിഭവൻ ഗാന്ധി ജയന്തി ആഘോഷിച്ചു. രാവിലെ ഗാന്ധിജിയുടെ ഛായചിത്രത്തിനു മുന്നിൽ രാജ്മോഹൻ ഉണ്ണിത്താൻ എം. പി പുഷ്പാർച്ചന നടത്തി. ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധിജിയുടെ പേരിൽ വെള്ളരിക്കുണ്ട് മങ്കയത്തു പ്രവർത്തിക്കുന്ന അഗതി മന്ദിരത്തിലെ അന്തേവാസികൾക്കൊപ്പം പങ്കെടുക്കുവാൻ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നുവെന്ന് രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ചടങ്ങിൽ ബളാൽ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി ബാലകൃഷ്ണൻ ,പഞ്ചായത്ത് അംഗം ടോമി വട്ടക്കാട്, പി. ടി നന്ദകുമാർ, അബുദുൾഖാദർ എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി സണ്ണി മങ്കയം സ്വാഗതവും മാനേജർ ജെ. പി. ഗംഗ നന്ദിയും പറഞ്ഞു. 

ജനപ്രതിനിധിയായി കാൽ നൂറ്റാണ്ട് പൂർത്തിയാക്കുന്ന ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയത്തെ ഗാന്ധി ഭവൻ യൂണിറ്റ് സെക്രട്ടറി സണ്ണി മങ്കയം ഷാൾ അണിയിച്ചു ആദരിച്ചു. ഗാന്ധിഭവൻ പരിസരത്തു നടന്ന സേവന പ്രവർത്തങ്ങൾ പഞ്ചായത്ത് അംഗം ടോമി വട്ടക്കാട് ഉൽഘാടനം ചെയ്തു.

No comments