Breaking News

കോട്ടഞ്ചേരി മലനിരകളിലെ ഖനന നീക്കത്തിനെതിരെ ഓർക്കാട്ടേരി നർമ്മദ നേച്ചർ ക്ലബ് പ്രതിഷേധ ധർണ നടത്തി


ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള ജനകീയ സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് NAPM ന്റെ നേതൃത്വത്തിൽ നടക്കുന്ന നാഷണൽ കാംപയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. പ്രഫ. ജോൺസി ജേക്കബിന്റെ നേതൃത്വത്തിൽ കേരളത്തിൽ പരിസ്ഥിതി പഠന ക്യാമ്പുകൾക്ക് തുടക്കം കുറിച്ചതിവിടെയായിരുന്നു. ജൈവവൈവിധ്യക്കലവറയായ, ഏറെ പാരിസ്ഥിതിക പ്രത്യേകതകൾ ചൂണ്ടിക്കാണിക്കാവുന്ന പരിസ്ഥിതി പാഠശാലയായ വടക്കൻ കേരളത്തിലെ ഈ നിബിഢവനമേഖലയെ സംരക്ഷിത വനഭൂമിയായി പ്രഖ്യാപിച്ച് ഖനനാനുമതി നിഷേധിക്കണമെന്ന ആവശ്യം ഉയർത്തിക്കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. പി. കെ രാജൻ ഉദ്ഘാടനം ചെയ്‌തു. എൻ.ടി. കെ ശ്രീധരൻ, റിനീഷ് ഒഞ്ചിയം, മധുമോഹനൻ, ജനാർദനൻ, അശോകൻ തിരുമുമ്പിൽ, വി.പി ബാലൻ തുടങ്ങിയവർ പങ്കെടുത്തു.

No comments