Breaking News

ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു കദളിമറ്റം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു


ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു കദളിമറ്റം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നയങ്ങളില്‍ പ്രതിഷേധിച്ചാണ് രാജി. സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരുമെന്ന് രാജപുരം പ്രസ് ഫോറത്തിൽ വിളിച്ച് ചേർത്ത വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ ജില്ലാ കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ടിൻ്റെ ഏകാധിപത്യ തീരുമാനത്തിലും ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയെ നോക്കുകുത്തിയാക്കി കോൺഗ്രസ് മെമ്പർഷിപ്പ് പോലുമില്ലാത്തവർക്ക് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച മണ്ഡലം ജില്ലാ നേതൃത്വങ്ങൾ യു.ഡി.എഫ് സംവിധാനത്തെ അട്ടിമറിക്കുകയാണ് ഉണ്ടായതെന്നും ബാബു കദളിമറ്റം ആരോപിക്കുന്നു

No comments