Breaking News

അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കണമെന്ന് കാഞ്ഞങ്ങാട് നടന്ന ഐ.എൻ.ടി.യു.സി ജില്ല നേതൃയോഗം ആഹ്വാനം ചെയ്തു


കാഞ്ഞങ്ങാട്: നവംബർ 26 ന്‌ നടക്കുന്ന അഖിലേന്ത്യാ പണിമുടക്കിൽ മുഴുവൻ പ്രവർത്തകരും രംഗത്തിറങ്ങി വൻ വിജയമാക്കമെന്ന് ഐ.എൻ.ടി.യു.സി.ജില്ലാ നേതൃയോഗം തൊഴിലാളികളോട് ആഹ്വാനം ചെയ്തു. മോട്ടോർ തൊഴിലാളികൾ ജോലി ചെയ്യുന്ന മേഖല കോവിഡ് പശ്ചാത്തലത്തിൽ തകർച്ചയുടെ വക്കിലാണ്, പതിനഞ്ച് വർഷം ഓടിയ ഓട്ടോറിക്ഷകളടക്കമുള്ള വാഹനങ്ങളെ നിരോധിക്കാനുളള സർക്കാർ നീക്കം തൊഴിലാളികളെ ആത്മഹത്യയ്ക്ക് തള്ളിവിടുമെന്നും അതുകൊണ്ട് സർക്കാർ ഈ തീരുമാനത്തിൽ നിന്നും പിൻതിരിയണമെന്നും യോഗം ആവശ്യപ്പെട്ടു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ മൽസരിക്കുന്ന മുഴുവൻ യു.ഡി.എഫ്. സ്ഥാനാർത്ഥികളുടെയും വിജയം ഉറപ്പാക്കാൻ യൂണിയന്റെ നേതാക്കളും പ്രവർത്തകരും ആത്മാർത്ഥതയോടെ പ്രവർത്തികണമെന്നും ജില്ല നേതൃയോഗം ആവശ്യപ്പെട്ടു.കാഞ്ഞങ്ങാട് ശ്രമിക് ഭവനിൽ നടന്ന യോഗം ഐ.എൻ.ടി.യു.സി.ജില്ല പ്രസിഡണ്ട് പി.ജി.ദേവ് ഉൽഘാടനം ചെയ്തു.ജില്ല ജനറൽ സെകട്ടറി ആർ.വി ജയകുമാർ അദ്ധ്യക്ഷം വഹിച്ചു.

യൂണിയൻ ഭാരവാഹികളായ തോമസ് സെബാസ്റ്റ്യൻ, സി.ഒ.സജി, സി.വി.രമേശൻ,ഷാഹൂൽ ഹമീദ്,ഉമേഷ് അണങ്കൂർ, ബി.സി.കുമാരൻ, ലത സതീഷ്,സമീറ ഖാദർ,ബഷീർ തൽപ്പനാജെ,എം.വി.വിജയൻ, പി.വി.ബാലകൃഷ്ണൻ, പി.ബാലകൃഷ്ണൻ,സത്യൻ ഉപ്പള, ടി.ചന്ദ്രശേഖരൻ, കെ.വി.ഗോപകുമാർ,ഹരീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

No comments