കോവിഡ് വ്യാപനം രൂക്ഷമായ ബളാൽ കുഴിങ്ങാട് പട്ടികവർഗ കോളനിയിൽ നിയന്ത്രണങ്ങൾ ബുധനാഴ്ച വരെ നീട്ടി
വെള്ളരിക്കുണ്ട്: കോവിഡ് വ്യാപനം രൂക്ഷമായ ബളാൽ കുഴിങ്ങാട് പട്ടികവർഗ കോളനിയിൽ നിയന്ത്രണങ്ങൾ ബുധനാഴ്ച വരെ നീട്ടിയതായി ബളാൽ പഞ്ചായത്ത് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി
പ്രസ്തുത കോളനിയിലേക്കുള്ള ആളുകളുടെ വരവും കോളനിയിൽ നിന്ന് പുറത്തേക്കുള്ള പോക്കും കർശനമായും നിയന്ത്രിക്കും. ഇതിനായി ആരോഗ്യ വകുപ്പ് ,മാഷ്, പോലീസ്, ST പ്രമോട്ടർ ടീം ഒന്നായി പ്രവർത്തിക്കും. ബുധനാഴ്ച രാവിലെ 10 മണിക്ക് കല്ലം ചിറ മദ്രസയിൽ വച്ച് കോളനി നിവാസികളെ വീണ്ടും കോവിഡ് ആൻറിജൻ ടെസ്റ്റിന് വിധേയമാക്കും. പട്ടികവർഗ വകുപ്പ്, വിവിധ സംഘടനകളുമായി സഹകരിച്ച് പ്രസ്തുത കോളനിയിൽ പല വ്യഞ്ജനങ്ങൾ, പച്ചക്കറി, പഴവർഗങ്ങൾ എന്നിവ എത്തിച്ചിട്ടുണ്ട്. രാത്രി പുലരുവോളം കോളനിയിൽ വച്ച് നടത്തിയ ചടങ്ങാണ് ആളുകൾ സമ്പർക്കത്തിൽ ഏർപ്പെട്ട് കോവിഡ് പടരുവാൻ കാരണമായത്. 200 ഓളം പേർ കോളനി നിവാസികളായുണ്ട്. എന്നാൽ കമല പ്ലാവ് , കല്ലം ചിറ എന്നിവിടങ്ങളിലെ നിയന്ത്രണങ്ങൾ തിങ്കളാഴ്ച മുതൽ നീക്കി. വ്യാപര സ്ഥാപനങ്ങൾ, ഓട്ടോ സ്റ്റാൻ്റ് തുറന്നു പ്രവർത്തിക്കും' യോഗത്തിൽ പഞ്ചായത്ത് സെക്രട്ടറി റാഷിദ് കെ.പി അധ്യക്ഷത വഹിച്ചു ഹെൽത്ത് ഓഫീസർ അജിത് സി ഫിലിപ്പ്, അഗ്രികൾച്ചർ ഓഫീസർ അനിൽ സെബാസ്ത്യൻ എസ് ടി പ്രമോട്ടർമാർ പങ്കെടുത്തു വിവിധ ചടങ്ങുകൾ സംഘടിപ്പിക്കുന്നവർ പഞ്ചായത്ത് അനുമതി വാങ്ങണമെന്ന് അദ്ദേഹം അറിയിച്ചു.
No comments