ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് കെ.എസ് ടി എ പരപ്പ ബ്രാഞ്ച് സമ്മേളനം ബിരിക്കുളത്ത് സമാപിച്ചു
പരപ്പ : നവംബർ 23ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ ബിരിക്കുളത്ത് ചേർന്ന കെ.എസ് ടി എ പരപ്പ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ബ്രാഞ്ച് വൈസ് പ്രസിഡൻ്റ് ശശിധരൻ കെ പതാകയുയർത്തി. സമ്മേളനം ജില്ലാ എക്സി കമ്മറ്റിയംഗം ടി വിഷ്ണു നമ്പൂതിരി ഉദ്ഘാടനം ചെയ്തു . കെ. ശശിധരൻ അധ്യക്ഷനായി. ബിന്ദു എ വി അനുശോചന പ്രമേയവും സുജിത്ത് രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. ബ്രാഞ്ച് സെക്രട്ടറി വി അനിതകുമാരി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മെയ്സൺ , ബിനു കെ , സുജിത്ത് , സുനിൽ പി വി, ദീപ പ്ലാക്കൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജില്ലാ പ്രസിഡൻ്റ് എ ആർ വിജയകുമാർ മറുപടി നൽകി. പി ബാബുരാജ് , പി.എം ശ്രിധരൻ , റീന വി കെ , രവി പി , വസന്തകുമാർ കെ , ബിജു എം എന്നിവർ അഭിവാദ്യമർപ്പിച്ചു .
പ്രസിഡൻ്റ് : ശശിധരൻ കെ
വൈസ് പ്രസിഡൻ്റ് : മെയ്സൺ
സെക്രട്ടറി :ബിനു കെ
ജോ: സെക്രട്ടറി :ദീപ പ്ലാക്കൽ, ട്രഷറർ : സുജിത്ത്
No comments