അത്ഭുത സാദൃശ്യവുമായി രണ്ട് ഏലിയാമ്മ അനിലുമാർ തെരഞ്ഞെടുപ്പ് മത്സര രംഗത്ത്
കോട്ടയം: പേര് ഏലിയാമ്മ അനിൽ, വിളിപ്പേര് ഷൈനി, ഭർത്താവിൻ്റെ പേര് അനിൽ, വാർഡ് നമ്പർ 19, മുന്നണി: യുഡിഎഫ്, ചിഹ്നം കൈപ്പത്തി..
ഇത് രണ്ട് സ്ഥാനാർത്ഥികളുടെ വിവരണങ്ങളാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എങ്കിൽ ഇത് യാഥാർത്ഥ്യമാണ്. രണ്ട് സ്ഥാനാർത്ഥികളുടേയും
പഞ്ചായത്ത് മാത്രം അല്‍പം മാറി, അല്ലെങ്കില്‍ ആകെ ആശയക്കുഴപ്പമായേനെ..! പാമ്പാടി പഞ്ചായത്തിലും വാകത്താനം പഞ്ചായത്തിലുമാണ് പേരിലും വാര്‍ഡിലും ചിഹ്നവും ഒരുപോലെയുള്ള യു.ഡി.എഫ് സ്‌ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്.
പാമ്പാടി പഞ്ചായത്തിലെ 19-ാം വാര്‍ഡിലെ യു.ഡി.എഫ് സ്‌ഥാനാര്‍ഥി ഏലിയാമ്മാ അനിലും വാകത്താനം പഞ്ചായത്തിലെ 19-ാം വാര്‍ഡിലെ യു.ഡി.എഫ്. സ്‌ഥാനാര്‍ഥി ഏലിയാമ്മാ അനിലുമാണു പേരിലെ ഒരേ പേരുകാര്‍. ഇരുവരും ബന്ധുക്കളാണ്. ഇരുവരെയും വീട്ടില്‍ വിളിക്കുന്ന പേരും ഒന്നുതന്നെ; ഷൈനി.
ഇവർ തമ്മിലുള്ള സമാനതകൾ ഇതിലും അവസാനിക്കുന്നില്ല. പാമ്പാടിയിലെ ഏലിയാമ്മ നേരത്തേ പഞ്ചായത്തംഗമായിരുന്നപ്പോൾ വാകത്താനത്തെ ഏലിയാമ്മ പഞ്ചായത്തംഗത്തിന്റെ ഭാര്യയായിരുന്നു. മണർകാട് സ്വദേശികളായ ഇരുവരും ഒരേസമയം കണിയാംകുന്ന് ഇൻഫന്റ് ജീസസ് സ്കൂളിലും മണർകാട് സെയ്ൻറ് മേരീസ് കോളേജിലുമാണ് പഠിച്ചത്.
ഭർത്താവിന്റെ വാർഡ് വനിതാസംവരണമായതോടെ സീറ്റ് നിലനിർത്താനായാണ് വാകത്താനത്തെ ഏലിയാമ്മ ഇത്തവണ ആദ്യമായി തിരഞ്ഞെടുപ്പ് രംഗത്തെത്തുന്നത്. വർഷങ്ങളായി കോൺഗ്രസിൽ പ്രവർത്തിക്കുന്ന പാമ്പാടിയിലെ ഏലിയാമ്മ 18-ാം വാർഡ് കോൺഗ്രസ് ബൂത്ത് പ്രസിഡന്റാണ്. കഴിഞ്ഞ തവണ അഞ്ചാംവാർഡ് അംഗവുമായിരുന്നു. ഇക്കുറി വാർഡ് ജനറലായതോടെയാണ് 19-ാം വാർഡിൽ സ്ഥാനാർഥിയായത്. വാകത്താനത്തെ ഏലിയാമ്മയുടെ ഭർത്താവ് കോൺഗ്രസ് വാർഡ് പ്രസിഡന്റും കഴിഞ്ഞ തവണത്തെ പഞ്ചായത്തംഗവുമായിരുന്നു.
വാകത്താനം ജെറുസലേം മൗണ്ട് കിഴക്കേക്കുറ്റ് അനിലാണ് വാകത്താനം ഏലിയാമ്മയുടെ ഭർത്താവ്. പാമ്പാടിയിൽ വ്യാപാരിയായിരുന്ന എട്ടാംമൈൽ വെള്ളൂത്തോട്ടം അനിലിന്റെ ഭാര്യയാണ് പാമ്പാടിയിലെ ഏലിയാമ്മ
@malayoramflash
No comments