Breaking News

കനകപ്പള്ളിയിൽ പൗരോഹിത്യ രജതജൂബിലി ആഘോഷം



വെള്ളരിക്കുണ്ട്: കനകപ്പള്ളി സെന്റ് തോമസ് ഇടവക വികാരി റവ  ഫാദർ ഫ്രാൻസിസ് അടപ്പൂർOcarm ന്റെയും മുൻ വികാരി റവ ഫാദർ ജോൺസൺ ഇളയടത്തു കുന്നേൽOcarm ന്റെയും പൗരോഹിത്യ സിൽവർ ജൂബിലി ആഘോഷം സംയുക്തമായി 22ന് 10.00 മണിക്ക് കനകപ്പള്ളി ഇടവക ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്നു 10 മണിക്ക് ആഘോഷമായ സമൂഹബലി, 11.30 അനുമോദനയോഗം തലശ്ശേരി രൂപതയുടെ ഇടയൻ മാർ ജോർജ്ജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്യും തലശ്ശേരി അതിരൂപതയുടെ വികാരി ജനറൽ മോൺ റവ: ജോസഫ് ഒറ്റപ്ലാക്കൽ അധ്യക്ഷതവഹിക്കുന്ന യോഗത്തിൽ വെള്ളരിക്കുണ്ട് ഫൊറോന വികാരി വെരി റവ ഫാ.മാത്യു ഇളംതുരുത്തിപ്പടവിൽ ഉപഹാര സമർപ്പണം നടത്തും. വിവിധ ഭക്തസംഘടനകളുടെ   ഭാരവാഹികളും, മത അധ്യാപകരും, കോർഡിനേറ്ററും, കമ്മിറ്റിക്കാരും, കൈ കാരൻമാരും പങ്കെടുക്കുന്ന അനുമോദന യോഗത്തിൽ വിവിധ കോൺവെന്റ്കളെ പ്രതിനിധീകരിക്കുന്ന ബ സിസ്റ്റേഴ്സും സമീപ ഇടവകകളിലെ ബഹു. വികാരിയച്ചൻ മാരും മുഖ്യാതിഥികളായിരിക്കും. കോവിഡ് മാനദണ്ഡം പാലിച്ച് ആയിരിക്കും അനുമോദനയോഗമെന്ന് ഇടവക വികാരി അറിയിച്ചു

No comments