മൊബൈൽ ഇന്റർനെറ്റ് ഡാറ്റ തീർത്തു; 23കാരൻ സഹോദരനെ കുത്തിക്കൊലപ്പെടുത്തി
ജോധ്പൂർ: മൊബൈൽ ഇന്‍റർനെറ്റ് തീർത്തതിന് 23കാരൻ അനുജനെ കുത്തിക്കൊലപ്പെടുത്തി. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. ബുധനാഴ്ചയാണ് സംഭവം ഉണ്ടായത്. രമൺ ആണ് സഹോദരൻ റോയിയെ കൊലപ്പെടുത്തിയത്.
കുത്തേറ്റ് രക്തത്തിൽ കുളിച്ചനിലയിൽ ബുധനാഴ്ച രാത്രിയാണ് ടെറസിൽ നിന്ന് റോയിയെ കണ്ടെത്തുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരനെ കുത്തിയ ശേഷം രണൺ ഇവിടെ നിന്ന് കടന്നുകളയുകയായിരുന്നു.
ഇയാളെ വെള്ളിയാഴ്ച റെിയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. റോയി തന്റെ മൊബൈൽ ഇൻറർനെറ്റ് തീർത്തതിന് രമൺ ഇയാളെ ടെറസിൽ വിളിച്ചുകൊണ്ട് പോയി ശകാരിച്ചിരുന്നു.
തുടർന്നുണ്ടായ വാക്കേറ്റത്തിനിടെയാണ് രമൺ റോയിയെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു. നെഞ്ചിൽ നാലോ അഞ്ചോ തവണ കുത്തി.
അതേസമയം പ്രതിയായ രമണിന് മാനസിക പ്രശ്നങ്ങളുള്ളതായി പൊലീസ് അറിയിച്ചു.
No comments