Breaking News

റീബിൽഡ് കേരള, യുവ കേരളം പദ്ധതി; ചുള്ളിക്കരയിൽ ഹോട്ടൽ മാനേജ്മെൻ്റ് സൗജന്യ ഓറിയന്റേഷൻ ക്ലാസ്


കാഞ്ഞങ്ങാട്: റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ നടപ്പിലാക്കുന്ന യുവകേരളം സൗജന്യ ട്രെയിനിങ് പ്രോഗ്രാമിന്റെ ഭാഗമായി ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സിൽ സൗജന്യ ഓറിയന്റേഷൻ ക്ലാസ് നടത്തുന്നു. സാംവിറ്റ് എജുക്കേഷണൽ ട്രസ്റ്റ് 23-ന് ചുള്ളിക്കര ഡോൺ ബോസ്‌കോയിലാണ് ക്ലാസ് നടത്തുന്നത്. എസ്. എസ്. എൽ. സി കഴിഞ്ഞ 18 നും 35 നും ഇടയിലുള്ളവർക്കു പങ്കെടുക്കാം.കൂടുതൽ വിവരങ്ങൾക്ക് 9544091917, 940041333.

No comments