ജില്ലാ ആശുപത്രി സമരം ശക്തമാവുന്നു; അനിശ്ചിതകാല റിലേ നിരാഹാരസമരം അഞ്ചാം ദിവസത്തിലേക്ക്
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കണമെന്നും, തെക്കിൽ കോവീഡ് ഹൊസ്പിറ്റൽ മതിയായ സംവിധാനത്തോടെ പ്രവർത്തിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടും ജനകീയ കർമ്മ സമിതി നടത്തി വരുന്ന അനിശ്ചിതകാല റിലെ നിരാഹാര സമരത്തിന്റെ അഞ്ചാം ദിവസം ജില്ലാ പരിസ്ഥിതി സമിതി പ്രസിഡണ്ട് അഡ്വ: ടി.വി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സാധാരണക്കാരായ മനുഷ്യർക്ക് ചികിത്സ നിഷേധിച്ച് കോവിഡാശുപത്രിയായി മാറ്റിയതിലൂടെ ആദിവാസികളടക്കമുള്ള പാവങ്ങളുടെ നീതിയാണ് ലംഘിക്കപ്പെട്ടിരിക്കുന്നതെന്ന് രാജേന്ദ്രൻ പറഞ്ഞു. ഭരണഘടനാപരമായ അവകാശത്തെ നിഷേധിക്കുന്നതിലൂടെ തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടി ചേർത്തു.
ജില്ലയിലെ രോഗികൾക്ക് ആശ്രയമായ ആതുരാലയത്തെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണോ ഇതിന്റെ പിന്നിലെന്ന് അന്വേഷണത്തിന് വിധേയമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂസഫ്ഹാജി അദ്ധ്യക്ഷം വഹിച്ചു. രാജൻ പുതങ്ങാനം, കുഞ്ഞിക്കണ്ണൻ കക്കാണത്ത്, ഫൈസൽ ചേരക്കാടത്ത് , ടി പീറ്റർ , പവിത്രൻ തോയമ്മൽ എന്നിവർ സംസാരിച്ചു.മുനീസ അമ്പലത്തറ, ജമീല എം.പി, ശാന്ത കാട്ടുകുളങ്ങര, ബിന്ദു.കെ. ചന്ദ്രൻ കെ.വി , വിജയൻ . സി ഉപവസിച്ചു.
No comments