ഏഴ് വയസുകാരിയെ പീഢിപ്പിച്ച കേസിൽ പെരിയ പൊള്ളക്കടയിൽ വാടകയ്ക്ക് താമസിക്കുന്ന മധ്യവയസ്ക്കൻ അറസ്റ്റിൽ
കാഞ്ഞങ്ങാട് : ഏഴു വയസുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ മദ്ധ്യവയസ്കൻ പോക്സോ പ്രകാരം അറസ്റ്റിൽ. ബേക്കൽ പനയാൽ സ്വദേശിയും പുല്ലൂർ പൊള്ളക്കട ബേങ്ങാട്ടെ വാടക വീട്ടിൽ രണ്ടാം ഭാര്യയ്ക്കൊപ്പം താമസിക്കുകയും ചെയ്യുന്ന കുഞ്ഞിരാമ (55) നെയാണ് അമ്പലത്തറ ഐപി ടി.ദാമോദരൻ അറസ്റ്റ് ചെയ്തത്. നേരെത്തെ തെങ്ങു കയറ്റത്തിനിടയിൽ വീണ് കാലിന് പരിക്കേറ്റകുഞ്ഞിരാമൻ ഇപ്പോൾ ഹോട്ടലുകളിൽ വാഴ ഇല വിൽപ്പന നടത്തി വരികയാണ്. കോവിഡ് പരിശോധനക്ക് ശേഷം ഹോസ്ദുർഗ് കോടതി പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
No comments