ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനം; മികച്ച സംഘടനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ഡി.വൈ.എഫ്.ഐ ഏറ്റുവാങ്ങി
കാസർഗോഡ് ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിലും രക്‌തദാനത്തിലും മികച്ച പ്രവർത്തനം കാഴ്ച വെച്ച സംഘടനക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് DYFI കാസർഗോഡ് ജില്ലാ കമ്മിറ്റിക്ക് ലഭിച്ചു. ജില്ലാ സെക്രട്ടറി സി.ജെ.സജിത്ത് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ വി പ്രകാശിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.
കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി പ്രിയേഷ് കാഞ്ഞങ്ങാട്, സുകേഷ് മടികൈ, അനീഷ് കടത്തനാടൻ എന്നിവർ പങ്കെടുത്തു.
No comments