Breaking News

വാരണാസിയിൽ രാജീവ്ഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ അക്രമണം; വൻ പ്രതിഷേധം


വാരണാസിയിൽ സ്ഥാപിച്ചിരുന്ന മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ കരി ഓയിൽ ആക്രമണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്നത്തെ വാരണാസി സന്ദർശനം ചർച്ചയാകുമ്പോഴാണ് രാജീവ് ഗാന്ധി പ്രതിമയ്ക്ക് നേരെ ആക്രമണമുണ്ടാകുന്നത്. ആരാണ് അക്രമത്തിന് പിന്നിലെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. 

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ജില്ലാ ഭരണാധികാരികൾ ഇടപെട്ട് പ്രതിമ വൃത്തിയാക്കി. രാജീവ് ഗാന്ധിയുടെ പ്രതിമയിൽ കരിയോയിൽ ഒഴിച്ച് വൃത്തികേടാക്കിയ നിലയിലാണ് കണ്ടെത്തിയത്. വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ കോൺഗ്രസ് പ്രവർത്തകർ പാലൊഴിച്ച് പ്രതിമ ശുദ്ധി വരുത്തി രോഷം അറിയിച്ചു. പ്രതികളെ ഉടൻ പിടികൂടണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. ഉറപ്പായും നടപടി എടുക്കുമെന്നും പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട തിരക്കിലാണെന്നും അധികൃതർ കോൺഗ്രസ് നേതാക്കളോട് വിശദീകരിച്ചു.

No comments