13 ലിറ്റർ വിദേശ മദ്യവുമായി വെള്ളരിക്കുണ്ടിൽ രണ്ട് പേർ അറസ്റ്റിൽ. കടത്താനുപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിൽ
വെള്ളരിക്കുണ്ട് :അനധികൃതമായി ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 13ലിറ്റർ വിദേശമദ്യവുമായി രണ്ടു പേരെ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റു ചെയ്തു. കൊന്നക്കാട് സ്വദേശികളായ സന്തോഷ് (21) ബിഭേഷ് (22) എന്നിവരെയാണ് വെള്ളരിക്കുണ്ട് എസ്. ഐ. എം. വി. ശ്രീദാസ് പിടികൂടിയത്.
സന്തോഷിന്റെ ഓട്ടോറിക്ഷയിൽ നിന്നും എട്ട് ലിറ്റർ വിദേശ മദ്യവും, ബിഭേഷ് ഓടിച്ച ഓട്ടോറിക്ഷയിൽ നിന്നും അഞ്ചു ലിറ്റർ വിദേശ മദ്യവും പോലീസ് കണ്ടെടുത്തു.
ഞായറാഴ്ച വാഹന പരിശോധനക്കിടെയാണ് വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് കോളേജ് റോഡിൽ വെച്ച് എസ്. ഐ. എം. വി. ശ്രീദാസുംസഘവും ഓട്ടോ റിക്ഷയിൽ കടത്തു കയായിരുന്നു അനധികൃത വിദേശ മദ്യം പിടികൂടിയത്.
വെള്ളരിക്കുണ്ടിലെ വിദേശ മദ്യ ഷോപ്പിൽ നിന്നും വാങ്ങിയ മദ്യം ഇവർ ഓട്ടോ റിക്ഷയിൽ കൊന്നക്കാട് ഭാഗത്തേക്ക് കടത്തുകയിരുന്നുവെന്ന് പോലീസ് പറഞ്ഞു.ഓട്ടോറിക്ഷയും പിടിച്ചെടുത്ത മദ്യവും എക്‌സൈസിന് കൈമാറും. പോലീസ് അറസ്റ്റ് ചെയ്ത ശേഷം ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
വരുന്ന തദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുൻനിർത്തി വെള്ളരിക്കുണ്ട് പോലീസ് വാഹന പരിശോധന കർശന മാക്കിയിരിക്കുകയാണ്.
മലയോരത്തെ ചില സ്ഥലങ്ങളിലേക്ക് ഓട്ടോ റിക്ഷകളിൽ വിദേശ മദ്യം കടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വാഹന പരിശോധന തുടരുമെന്നും പിടിക്കപെടുന്നവർക്കെതിരെ കർശന പോലീസ് നടപടി ഉണ്ടാകുമെന്നും വെള്ളരിക്കുണ്ട് സി. ഐ. കെ. പ്രേം സദൻ പറഞ്ഞു. കഴിഞ്ഞ ഒരുമാസത്തിനിടെ വെള്ളരികുണ്ട് പോലീസ് 70ലിറ്ററോളം അനധികൃത വിദേശ മദ്യം പിടികൂടി.
No comments