Breaking News

വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്റെ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ ഓൺലൈനായി ഉദ്ഘാടനം ചെയ്തു




ബളാൽ ഗ്രാമ പഞ്ചായത്തിൽ സംസ്ഥാന സർക്കാരിൻ്റെ ട്രൈബൽ / കോസ്റ്റൽ വികസന ഫണ്ടിൽ നിന്നും 2 കോടി രൂപ വകയിരുത്തി നിർമ്മിക്കുന്ന വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്റെ ഒ.പി, ഐ.പി സമുച്ചയത്തിൻ്റെ തറക്കല്ലിടൽ ചടങ്ങ് നടന്നു.

ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.

റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. രാജ് മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാഥിതിയായി. ബളാൽ പഞ്ചായത്ത് പ്രസിഡണ്ട് എം.രാധാമണി സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.രാജൻ, വൈസ് പ്രസിഡണ്ട് രാജു കട്ടക്കയം, ആർ.സി.ച്ച്.എം ഓഫീസർ ഡോ.മുരളീധര നല്ലൂരായ
വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ സംബന്ധിച്ചു.

No comments