വെള്ളരിക്കുണ്ട് ടൗണിൽ തുടർച്ചയായി വൈദ്യുതി മുടക്കം; വ്യാപാരികൾ പ്രതിസന്ധിയിൽ
വെള്ളരിക്കുണ്ട്: താലൂക്കാസ്ഥാനമായ വെള്ളരിക്കുണ്ട് ടൗണിൽ തുടർച്ചയായ വൈദ്യുതി മുടക്കത്തിനെതിരെ വ്യാപാരികൾ പരാതി നൽകി. വൈദ്യുതി മുടക്കം പതിവാകുന്നത് പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ചെറുകിട വ്യാപാരികൾക്ക് ഇരുട്ടടിയായി.
ഫ്ലവർ മില്ലുകൾ ,ഓൺലൈൻ സേവന കേന്ദ്രങ്ങൾ ഫോട്ടോസ്റ്റാറ്റ് ,കോൾഡ്സ്റ്റോറേജ്, ബേക്കറികൾ തുടങ്ങി ചെറുകിടസ്ഥാപനങ്ങൾ പ്രവർത്തിയ്ക്കാൻ സാധിക്കാത്തത് വ്യാപാരികൾക്കുംപൊതുജനങ്ങൾക്കും ദുരിതമായി .ഇതിന് അടിയന്തര പരിഹാരം ഉണ്ടാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റും സംസ്ഥാന സമിതി അംഗവുമായ ജിമ്മി ഇടപ്പാടി പറഞ്ഞു.
വൈദ്യുതി തടസ്സത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി പ്രതിനിധികൾ ചീഫ് എഞ്ചിനീയർക്കും, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർക്കും പരാതി നൽകി
No comments