Breaking News

എസ്.ബി.ഐ.യിൽ 8500 അപ്രന്റിസ് ഒഴിവുകൾ; ബിരുദക്കാർക്ക് അപേക്ഷിക്കാം കാസർകോട്-9 ഒഴിവുകൾ



സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 8500 പേരെ തിരഞ്ഞെടുക്കും. വിവിധ സംസ്ഥാനങ്ങളിലായാണ് അവസരം. കേരളത്തിൽ 141 ഒഴിവുണ്ട്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലായി 1070 പേർക്ക് അവസരമുണ്ട്. ഒരു സംസ്ഥാനത്തേക്ക് മാത്രമേ അപേക്ഷിക്കാവൂ. മൂന്നുവർഷമായിരിക്കും പരിശീലനം. മുമ്പ് പരിശീലനം ലഭിച്ചവരെയും പ്രവൃത്തിപരിചയമുള്ളവരെയും പരിഗണിക്കില്ല.

കേരളത്തിലെ ഒഴിവുകൾ




പാലക്കാട്-14, തിരുവനന്തപുരം-4, കണ്ണൂർ-8, മലപ്പുറം-20, കോഴിക്കോട്-10, കാസർകോട്-9, എറണാകുളം-13, കോട്ടയം-10, തൃശ്ശൂർ-28, വയനാട്-4, ഇടുക്കി-11, പത്തനംതിട്ട-3, ആലപ്പുഴ-3, കൊല്ലം-4.

അംഗീകൃത ബിരുദം. 2020 ഒക്ടോബർ 31 തീയതിവെച്ചാണ് യോഗ്യത കണക്കാക്കുന്നത്

20-28 വയസ്സ്. 2020 ഒക്ടോബർ 31 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. 1992 നവംബർ ഒന്നിനും 2000 ഒക്ടോബർ 31നും ഇടയിൽ ജനിച്ചവരായിരിക്കണം. രണ്ട് തീയതികളും ഉൾപ്പെടെ.

ആദ്യത്തെ വർഷം 15,000 രൂപയും രണ്ടാമത്തെ വർഷം 16,500 രൂപയും മൂന്നാമത്തെ വർഷം 19,000 രൂപയും പ്രതിമാസം ലഭിക്കും. മറ്റ് അലവൻസും ആനുകൂല്യങ്ങളും ലഭിക്കില്ല.

www.sbi.co.in ലൂടെ അപേക്ഷിക്കണം. അവസാന തീയതി: ഡിസംബർ 10.

ഓൺലൈൻ പരീക്ഷയുടെയും പ്രാദേശികഭാഷ ടെസ്റ്റിലൂടെയുമാണ് തിരഞ്ഞെടുപ്പ്. 2021 ജനുവരിയിലായിരിക്കും പരീക്ഷ. പ്രാദേശികഭാഷ പഠിച്ചതായുള്ള 10-ാം ക്ലാസ് അല്ലെങ്കിൽ +2 സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് പ്രാദേശികഭാഷ ടെസ്റ്റിൽ നിന്ന് ഒഴിവാകാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിശ്ചിത മെഡിക്കൽ യോഗ്യതയുണ്ടായിരിക്കണം. ഒരു മണിക്കൂറാണ് പരീക്ഷ. മാർക്ക്: 100.

No comments