Breaking News

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: ശിക്ഷയർഹിക്കുന്ന കു​റ്റ​ങ്ങളുടെ പട്ടിക കമ്മീഷൻ പുറത്തിറക്കി


സ്ഥാ​നാ​ർ​ഥി​ക​ളും രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​രും ഉ​ദ്യോ​ഗ​സ്ഥ​രും പൊ​തു​ജ​ന​ങ്ങ​ളും അ​റി​ഞ്ഞി​രി​ക്കേ​ണ്ട പ്ര​ധാ​ന​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് കു​റ്റ​ങ്ങ​ളു​ടെ പ​ട്ടി​ക ക​മ്മീ​ഷ​ൻ പ്ര​സി​ദ്ധീ​ക​രി​ച്ചു. പി​ടി​ക്ക​പ്പെ​ട്ടാ​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും വ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി.


കു​റ്റ​ങ്ങ​ൾ


മ​ത​മോ വം​ശ​മോ ജാ​തി​യോ സ​മു​ദാ​യ​മോ ഭാ​ഷ​യോ ആ​ധാ​ര​മാ​ക്കി പൗ​ര​ൻ​മാ​ർ ത​മ്മി​ൽ ശ​ത്രു​താ​പ​ര​മാ​യ വി​കാ​ര​ങ്ങ​ളോ വെ​റു​പ്പോ വ​ള​ർ​ത്തു​ക​യോ വ​ള​ർ​ത്താ​ൻ ശ്ര​മി​ക്കു​ക​യോ ചെ​യ്താ​ൽ ന​ട​പ​ടി.


വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ക്കു​ന്ന സ​മ​യ​ത്തി​ന്‍റെ മു​ന്പു​ള്ള 48 മ​ണി​ക്കൂ​റി​ൽ പൊ​തു​യോ​ഗം വി​ളി​ച്ചു കൂ​ട്ടു​ക​യോ ന​ട​ത്തു​ക​യോ ചെ​യ്താ​ലും കു​റ്റ​മാ​യി ക​ണ​ക്കാ​ക്കും.


തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ങ്ങ​ളു​ടെ ന​ട​ത്തി​പ്പ് ത​ട​യു​ന്ന​തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യോ പ്ര​വ​ർ​ത്തി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ക​യോ ചെ​യ്താ​ലും വ​ര​ണാ​ധി​കാ​രി​ക്ക് ന​ട​പ​ടി സ്വീ​ക​രി​ക്കാം.


തെ​ര​ഞ്ഞെ​ടു​പ്പി​ലെ ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നോ വ​ര​ണാ​ധി​കാ​രി​യോ സ​ഹ വ​ര​ണാ​ധി​കാ​രി​യോ തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട മ​റ്റേ​തെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​നോ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​ക്കു വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ക​യോ വോ​ട്ടു ചെ​യ്യു​ന്ന​തി​നെ സ്വാ​ധീ​നി​ക്കു​ക​യോ ചെ​യ്യു​ന്ന​തു കു​റ്റ​ക​ര​മാ​ണ്.


തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വോ​ട്ടു ചെ​യ്യ​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പ​ര​സ്യ​മാ​ക്കു​ന്ന​തു കു​റ്റ​ക​ര​മാ​ണ്.


@malayoramflash


പ​ഞ്ചാ​യ​ത്ത് പോ​ളിം​ഗ് സ്റ്റേ​ഷ​ന്‍റെ ഇ​രു​ന്നൂ​റു മീ​റ്റ​ർ പ​രി​ധി​യി​ലും മു​നി​സി​പ്പ​ൽ വാ​ർ​ഡ് പോ​ളിം​ഗ് സ്റ്റേ​ഷ​ന്‍റെ നൂ​റു മീ​റ്റ​ർ പ​രി​ധി​ക്കു​ള്ളി​ലും വോ​ട്ടു പി​ടി​ക്കു​ക​യോ, പ്ര​ച​ര​ണം ന​ട​ത്തു​ക​യോ നോ​ട്ടീ​സോ ചി​ഹ്ന​മോ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്താ​ൽ ന​ട​പ​ടി​യു​ണ്ടാ​കും.


വോ​ട്ടെ​ടു​പ്പ് ത​ട​സ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ൽ പെ​രു​മാ​റു​ക, പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റു​ടെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ക്കാ​തി​രി​ക്കു​ക എ​ന്നി​വ കു​റ്റ​മാ​യി ക​ണ​ക്കാ​ക്കും.


ഉ​ദ്യോ​ഗ​സ്ഥ​ർ വാ​ഹ​ന​ങ്ങ​ൾ നി​യ​മ​വി​രു​ദ്ധ​മാ​യി കൂ​ലി​ക്കെ​ടു​ക്കു​ക​യോ സ്വ​ന്ത​മാ​ക്കു​ക​യോ ചെ​യ്യു​ന്ന​തും, ഉ​ദ്യോ​ഗ​സ്ഥ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​ജ​ന്‍റാ​യോ പോ​ളിം​ഗ് ഏ​ജ​ന്‍റാ​യോ പ്ര​വ​ർ​ത്തി​ക്കു​ന്ന​തും നി​യ​മ​വി​രു​ദ്ധ​മാ​ണ്.


പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ൾ കൈ​യേ​റു​ക, വോ​ട്ട​ർ​മാ​രെ വോ​ട്ടു ചെ​യ്യാ​ൻ അ​നു​വ​ദി​ക്കാ​തി​രി​ക്കു​ക, ബൂ​ത്ത് പി​ടി​ച്ചെ​ടു​ക്കു​ക, വോ​ട്ടെ​ണ്ണ​ൽ ത​ട​സ​പ്പെ​ടു​ത്തു​ക എ​ന്നി​വ കു​റ്റ​മാ​ണ്. ഇ​തി​നാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ സ​ഹാ​യി​ച്ചാ​ൽ ഇ​വ​ർ​ക്കെ​തി​രെ​യും റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്കും.



നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക ന​ശി​പ്പി​ക്കു​ക, വി​രൂ​പ​മാ​ക്കു​ക, വോ​ട്ടിം​ഗ് യ​ന്ത്രം ന​ശി​പ്പി​ക്കു​ക, ഏ​തെ​ങ്കി​ലും സ്ഥാ​നാ​ർ​ഥി​ക്കു​വോ​ട്ടു ചെ​യ്യു​ന്ന​ത് ദൈ​വി​ക​മാ​യ അ​പ്രീ​തി​ക്ക് കാ​ര​ണ​മാ​കും എ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ഒ​രാ​ളു​ടെ വോ​ട്ട​വ​കാ​ശം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ ഇ​ട​പെ​ടു​ക, സ​മ്മ​തി​ദാ​യ​ക​നെ സ്വാ​ധീ​നി​ക്കു​ക​യോ ആ​ൾ​മാ​റാ​ട്ടം ന​ട​ത്തു​ക​യോ ചെ​യ്യു​ക, ഒ​രി​ക്ക​ൽ വോ​ട്ടു ചെ​യ്ത​യാ​ൾ അ​തേ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വീ​ണ്ടും വോ​ട്ടു ചെ​യ്യു​ക എ​ന്നി​വ​യും കു​റ്റ​മാ​യി പ​രി​ഗ​ണി​ക്കും.

No comments