Breaking News

കാസർകോട് ഉപ്പളയിൽ ഓട്ടോ റിക്ഷയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം


ഉപ്പള: അനഫി ബസാറില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ഇന്ന് 7 മണിയോടെയാണ് അപകടം. ബോവിക്കാനത്തെ മഷ്ബൂദാണ് മരിച്ചത്. അപകടത്തില്‍ ഗുരുതര പരുക്കേറ്റ ഉണ്ണിയെന്നയാളെ മംഗളൂരു ആശുപത്രിയിലേയ്ക്ക് മാറ്റി. അപകടം നടന്ന സ്ഥലത്ത് അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. മഞ്ചേശ്വരം എസ് ഐ രാഘവന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിച്ചു. മരിച്ച യുവാവിന്റെ മൃതദേഹം മംഗല്‍പാടി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കെ.എല്‍ 14.വൈ.4553 സ്‌കൂട്ടിയാണ് അപകടത്തില്‍ പെട്ടത്.

No comments