Breaking News

പൂർണ്ണ ഗർഭിണിയായ യുവതിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു; ഗർഭസ്ഥ ശിശു മരിച്ചു


കൊല്ലം: പൂർണ്ണ ഗർഭിണിയായ യുവതിയുമായി ആശുപത്രിയിലേക്ക് പുറപ്പെട്ട ആംബുലൻസ് അപകടത്തിൽപ്പെട്ട് ഗർഭസ്ഥ ശിശു മരിച്ചു. അപകടത്തിൽ നാലു പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഉച്ചയോടെ കൊല്ലം ഗവൺമെന്‍റ് വിക്ടോറിയ ആശുപത്രിയിൽ നിന്നും തിരുവനന്തപുരം എസ്ടി ആശുപത്രിയിലേക്ക് പുറപ്പെട്ട ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.

കല്ലുവാതുക്കൽ ജംഗ്ഷന് സമീപം ദേശീയപാതയിൽ വച്ച് ആംബുലൻസ് ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട ടിപ്പര്‍ ലോറിയുടെ പിന്നിൽ മറ്റൊരു ടിപ്പർ ലോറിയും ഇടിച്ചു. മീയണ്ണൂർ സ്വദേശി ഗീതുവിനെ (21) കൊണ്ടുപോയ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആംബുലൻസിന്‍റെ മുൻഭാഗം പൂർണ്ണമായും തകർന്നു. സംഭവത്തിൽ ഗീതുവിന് പുറമെ അമ്മ പ്രിയ (40), ബന്ധു ആശ (33) ആംബുലൻസ് ഡ്രൈവർ കൊല്ലം അഞ്ചാലുംമൂട് സ്വദേശി വിഷ്ണു (28) എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്.

No comments