Breaking News

ഗുരുദേവ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ഓൺലൈൻ മാനേജ്മെന്റ് ഫെസ്റ്റ് നവംബർ 6 മുതൽ


മാത്തിൽ : കോവിഡിന്റെ പശ്ചാതലത്തിൽ  മാസങ്ങളോളം അടഞ്ഞു കിടക്കുകയാണ് ഇന്ത്യയിലെ മുഴവൻ കോളജുകളും. കോവിഡ് കേസുകൾ ദിനംപ്രതി കൂടുന്ന സാഹചര്യത്തിൽ ഈ വർഷം കോളേജുകളിൽ പഠനം നടക്കുന്നത് ഓൺലൈൻ വഴിയാണ്. ക്ലാസുകൾ ഓൺലൈൻ ആയതോടുകൂടി വിദ്യാർത്ഥികളുടെ ജീവിതത്തിൽ  ഏറ്റവും മനോഹരമായ നിമിഷം സമ്മാനിക്കുന്ന  കോളേജ്  കാലഘട്ടത്തിലെ പല പരിപാടികൾക്കും കോവിഡ് കാരണം ഇല്ലാതായിരിക്കുകയാണ്. എല്ലാ വർഷവും വിവിധ കോളേജുകൾ നടത്തുന്ന മാനേജ്‌മെന്റ് ഫെസ്റ്റ് ഈ വർഷം നടത്താൻ പറ്റാത്ത സാഹചര്യത്തിൽ വിദ്യാർത്ഥികൾക് അവരുടെ മികവുകൾ  പ്രകടിപ്പിക്കാൻ വേണ്ടി ഒരു അവസരം നൽകുകയാണ് ഗുരുദേവ് കോളേജിലെ ബികോം കമ്പ്യൂട്ടർഅപ്ലിക്കേഷൻ  വിദ്യാർത്ഥികൾ.

DEXTRO-2020 നാമകരണം ചെയ്ത പരിപാടിയിൽ വിവിധ ബിസിനെസ്സ് റിലേറ്റഡ്  പ്രോഗ്രാമുകളും മറ്റ് പ്രോഗ്രാമുകളും  ഉൾപെടുത്തിയിട്ടുണ്ട്. അതോടൊപ്പം  നവംബർ 6 നു നടത്തപ്പെടുന്ന വെബീനാറിൽ ഡോ. അമീൻ  അബ്ദുള്ള (ഫോറെൻസിക് സൈക്കോളജിസ്റ്റ് ) " സൈബർ ക്രൈം " എന്ന വിഷയത്തിൽ  വിദ്യാർത്ഥികളുമായി സംവദിക്കും.


മത്സരിക്കാൻ താൽപര്യമുള്ള  വിദ്യാർത്ഥികൾ  താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക :

Iyass      : 81378 44716

zakir       : 88481 56710

Shabeer : 9061017944

No comments