Breaking News

ചിറ്റാരിക്കാൽ ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറി ഇനി ജില്ലയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൈസ് ഗ്രന്ഥശാല


ചിറ്റാരിക്കാൽ: പ്രവർത്തനങ്ങളിൽ വൈവിധ്യവും ആധുനികവൽക്കരണവും നടത്തിവരുന്ന ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറി ഗ്രാമീണ ഗ്രന്ഥശാലകക്കാകെ മാതൃകയാണെന്ന് എം രാജഗോപാലൻ എംഎൽഎ പറഞ്ഞു. ജില്ലയിൽ ആദ്യത്തെ ഡിജിറ്റൈസ് ഗ്രന്ഥാലയമായി ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറിയെ പ്രഖ്യാപിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


എംഎൽഎ എന്ന നിലയിൽ ഗ്രന്ഥശാലകളെ ആധുനിക വൽക്കരിക്കുന്നതിന് മുന്തിയ പരിഗണന നൽകും. ഇതിൻറെ ഭാഗമായി ആദ്യഘട്ടത്തിൽ തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ 35 ലൈബ്രറികളിൽ ഡിജിറ്റൈസേഷൻ നടത്താനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഗ്രന്ഥശാലയിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് പി വി പുരുഷോത്തമൻ അധ്യക്ഷനായി. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെയും ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച വച്ച ചിറ്റാരിക്കാൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നേഴ്സ് എം.വി.വിനീതയേയും ചടങ്ങിൽ അനുമോദിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കെ ഗോവിന്ദൻ, പഞ്ചായത്ത് നേതൃ സമിതി കൺവീനർ കെ വി രവി, ഇൻഫോ തിങ്ക് സോഫ്റ്റ്‌വെയർ പ്രതിനിധി നിതിൻ കൃഷ്ണൻ ഗ്രന്ഥശാല സെക്രട്ടറി പ്രശാന്ത് സി.റ്റി, പി.ഡി. വിനോദ്, ഷൈനി ബോബി, സ്നേഹ വിനോദ്, എന്നിവർ പ്രസംഗിച്ചു

No comments