ജില്ലാ ആശുപത്രി സമരം; വ്യാപാരി നേതാക്കൾ ഉപവസിച്ചു
കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രി മുഴുവൻ രോഗികൾക്കും വിട്ടു കൊടുക്കാനും തെക്കിൽ കോവിഡാശുപത്രി മതിയായ സംവിധാനങ്ങളോടെ പ്രവർത്തിക്കാനുമാവശ്യപ്പെട്ട് ജില്ലാ മെഡിക്കൽ ആഫീസിനു മുമ്പിൽ ജനകീയ കർമ്മ സമിതിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന അനിശ്ചിത കാല സമരത്തിന് വ്യാപാരി വ്യവസായ സമിതിയുടെ പിന്തുണയറിച്ച് നേതാക്കൾ ഉപവസിച്ചു.
മുതിർന്ന പത്രപ്രവർത്തകൻ മുഹമ്മദ് അസ്ലം ഉദ്ഘാടനം ചെയ്തു.
യൂസഫ് ഹാജി, നിത്യാനന്ദനായക്, ചന്ദ്രൻ പെറ്റ്സ്, രാജേന്ദ്രകുമാർ , സി.എ. പീറ്റർ ഉപവസിച്ചു.
ഹക്കീം കുന്നിൽ , കെ.പി.മോഹനൻ , വിനോദ്കുമാർ പളളയിൽ വീട്, മുബറാക് അസിനാർ , സി.കുഞ്ഞബ്ദുള്ള, മുഹമ്മദ്കിർമാണി ,അഡ്വ: നാസർ, ബാബു കുന്നത്ത് , ഹരീഷ്.പി.നായർ എന്നിവർ സംസാരിച്ചു. സിജോ അമ്പാട്ട് സ്വാഗതം പറഞ്ഞു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷം വഹിച്ചു.
No comments