സ്ഥാനാർത്ഥി നിർണ്ണയത്തിൽ ബോധപൂർവ്വമായ അലംഭാവം ; ബി.ജെ.പി ഈസ്റ്റ്എളേരി പഞ്ചായത്ത് കമ്മറ്റി പിരിച്ച് വിട്ടു
ബിജെപിയുടെ കാസര്‍ഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി പഞ്ചായത്ത് കമ്മിറ്റി പിരിച്ച് വിട്ടു. തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതില്‍ ബോധപൂര്‍വമായ വീഴ്ച വരുത്തിയതിന്റെ പേരിലാണ് പഞ്ചായത്ത് കമ്മറ്റിയെ പിരിച്ച് വിടുന്നതെന്ന് ബി ജെ പി തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് സി.വി.സുരേഷ് അറിയിച്ചു.
ഇടത് പക്ഷത്തിനൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഡി.ഡി.എഫുമായി രഹസ്യ ധാരണ ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് പഞ്ചായത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താത്തതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
No comments