കാനറ ബാങ്ക് സംസ്ഥാനത്ത് 91 ശാഖകൾ നിർത്തുന്നു.
തൃശൂർ:സിൻഡിക്കേറ്റ് ബാങ്കിനെ ലയിപ്പിച്ച കാനറ ബാങ്ക് സംസ്ഥാനത്ത് 91 ശാഖകൾ നിർത്തുന്നു. പ്രദേശത്തുതന്നെയുള്ള മറ്റൊരു ശാഖയിലേക്ക് ഏറ്റെടുക്കുംവിധമാണ് പൂട്ടൽ. നിർത്തുന്നവയിലെ ജീവനക്കാരെ ഏറ്റെടുക്കുന്നതിൽ പുനർവിന്യസിക്കും. അതേസമയം, കരാർ, ദിവസവേതനക്കാർ പുറത്താകും. പുതിയ നിയമന സാധ്യതയും മങ്ങും. എറണാകുളം അസറ്റ് റിക്കവറി മാനേജ്മെൻറ് ശാഖ ഉൾപ്പെടെയാണ് നിർത്തുന്നത്.
പൊതുമേഖലാ ബാങ്കുകൾ ലയിപ്പിക്കുമ്പോൾ ഒരു ശാഖപോലും നിർത്തില്ലെന്നും ആർക്കും ജോലി നഷ്ടപ്പെടില്ലെന്നുമാണ് കേന്ദ്ര ധനമന്ത്രി ഉൾപ്പെടെയുള്ളവർ പറഞ്ഞത്. എന്നാൽ, നടപ്പായ ലയനങ്ങളെല്ലാം മറിച്ചാണ്. ജീവനക്കാരെ പിരിച്ചുവിടാൻ വ്യവസ്ഥയില്ലാത്തതിനാൽ നിലനിർത്തുമെന്നുമാത്രം.
No comments