കേന്ദ്ര സര്‍ക്കാറുമായി ചര്‍ച്ച: കര്‍ഷക സംഘടനകളുടെ തീരുമാനം ഇന്ന്
സര്‍ക്കാര്‍ അനുമതി നല്‍കിയ സ്ഥലത്തേക്ക് സമരം മാറ്റിയാല്‍ ചര്‍ച്ചയാകാമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിലപാടില്‍ കര്‍ഷക സംഘടനകളുടെ തീരുമാനം ഇന്ന്. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയായ സിംഗുവില്‍ കര്‍ഷക നേതാക്കള്‍ രാവിലെ പതിനൊന്നിന് യോഗം ചേരും. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ബുറാഡി നിരങ്കാരി മൈതാനമാണ് കര്‍ഷക പ്രക്ഷോഭത്തിന് അനുവദിച്ചിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നിയമത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹി ചലോ പ്രക്ഷോഭത്തിനെത്തിയ കര്‍ഷകരെ ബാരിക്കേഡുകള്‍ നിരത്തി തടഞ്ഞതോടെ, സിംഗുവില്‍ തന്നെ പ്രക്ഷോഭം തുടരാന്‍ കര്‍ഷകര്‍ തീരുമാനിക്കുകയായിരുന്നു.അമിത് ഷായുടെ നിലപാടിനോട് കര്‍ഷക സംഘടനകള്‍ ഇന്ന് സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാണ്.
No comments