ചെറുപുഴ കോലുവള്ളിയിൽ നിയന്ത്രണം വിട്ട കാർ 30അടി താഴ്ച്ചയിലേക്ക് വീണു
ചെറുപുഴ: കോലുവള്ളിയിൽ നിയന്ത്രണം വിട്ട കാർ 30 അടി ഉയരത്തിൽ നിന്നും താഴേയ്ക്ക് വീണു. കാർ പൂർണ്ണമായും തകർന്നു. കാറോടിച്ചയാൾക്ക് നിസാര പരിക്ക്. തിങ്കളാഴ്ച വൈകിട്ടോടെയാണ് അപകടം. കന്നിക്കളം ആർക്ക് ഏഞ്ചൽസ് സ്കൂൾ ഗ്രൗണ്ടിൽ നിന്നും നിയന്ത്രണം വിട്ട കാർ ഗ്രൗണ്ടിൻ്റെ സംരഭണ ഭിത്തിയിൽ സ്ഥാപിച്ച ഗ്രിൽ തകർത്ത് 30 അടിയോളം താഴെ പ്രധാന റോഡിലേക്ക് വീഴുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
No comments