Breaking News

ചെറുപുഴയിൽ വഴിയോര കച്ചവടക്കാര്‍ക്കുനേരെ എസ്.ഐയുടെ തെറിവിളി; വീഡിയോ വൈറലായതോടൊപ്പം സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും ശക്തം


ചെറുപുഴയില്‍ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനിടെ എസ്.ഐയുടെ അസഭ്യവർഷം. ചെറുപുഴ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ബിനീഷ് കുമാറിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. വഴിയോര കച്ചവടക്കാരെ എസ്.ഐ തെറിവിളിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതോടെ പൊലീസിനെതിരെ സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തമായിട്ടുണ്ട്. ജീവനോപാധിയായി വഴിയോര കച്ചവടം നടത്തുന്നവർ നിയമ ലംഘനം നടത്തിയിട്ടുണ്ടെങ്കിൽ അവർക്കെതിരെ നടപടി എടുക്കുന്നതിൽ തെറ്റില്ല പക്ഷെ കേട്ടാൽ അറയ്ക്കുന്ന തെറി വിളിച്ച് അധിഷേപിക്കേണ്ട കാര്യമുണ്ടായിരുന്നില്ല എന്നാണ് പൊതുവെ ഉയരുന്ന പ്രതികരണം.

പോലീസിൻ്റെ പെട്ടെന്നുണ്ടായ പ്രകോപനത്തിൻ്റെ കാരണം വ്യക്തമല്ല.

അതേസമയം റോഡിൽ ഗതാഗത കുരുക്കുണ്ടാക്കിയ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുകമാത്രമാണ് ചെയ്തതെന്നാണ് എസ്.ഐ വിശദീകരിക്കുന്നത്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്തതാണെന്നും എസ്‌.ഐ പറയുന്നു.

No comments