രൂപീകൃതമായത് മുതല്‍ 25 വര്‍ഷം തുടര്‍ച്ചയായി എല്‍ഡിഎഫ് ഭരണത്തില്‍ കൊയിലാണ്ടി നഗരസഭ
രൂപീകൃതമായ അന്ന് മുതല്‍ 25 വര്‍ഷം തുടര്‍ച്ചയായി എല്‍ഡിഎഫ് ഭരിക്കുന്ന നഗരസഭയാണ് കൊയിലാണ്ടി. തുടര്‍ഭരണം ഉറപ്പിച്ച് മുന്നേറുന്ന ഇടത് മുന്നണിയെ ഇത്തവണ പിടിച്ചുകെട്ടുമെന്നാണ് യുഡിഎഫിന്റെ അവകാശവാദം. തര്‍ക്കങ്ങളില്ലാതെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കിയതിന്റെ ആത്മവിശ്വാസവും യുഡിഎഫിനുണ്ട്.സ്‌പെഷ്യല്‍ ഗ്രേഡ് പഞ്ചായത്തായിരുന്ന കൊയിലാണ്ടി നഗരസഭയായി മാറുന്നത് വരെ യുഡിഎഫിന്റെ ശക്തി കേന്ദ്രമായിരുന്നു. എന്നാല്‍ നഗരസഭയായി കൊയിലാണ്ടി മുഖംമിനുക്കിയതോടെ ഇടതുകോട്ടയായി മാറി. 44 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫ്- 29, യുഡിഎഫ്- 13 , ബിജെപി-2 എന്നിങ്ങനെയാണ് സീറ്റ് നില.
എന്നാല്‍ 25 വര്‍ഷമായി എല്‍ഡിഎഫ് ഭരിക്കുന്ന നഗരസഭയില്‍ മാലിന്യസംസ്‌കരണത്തിന് ഫലപ്രദമായ സംവിധാനമില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. ട്രംഞ്ചിംഗ് ഗ്രൗണ്ടില്ലാത്തതിനാല്‍ ഖരമാലിന്യങ്ങള്‍ അശാസ്ത്രീയമായാണ് കൈകാര്യം ചെയ്യുന്നത്. എന്നാല്‍ 25 വര്‍ഷമായി കാക്കുന്ന ഇടതുകോട്ടയില്‍ ഭരണത്തുടര്‍ച്ച ഉറപ്പിച്ചാണ് എല്‍ഡിഎഫ് പ്രചാരണ രംഗത്ത് മുന്നേറുന്നത്.
No comments