Breaking News

തൊഴിലിടങ്ങളിൽ ബാലവേല ശ്രദ്ധയിൽപെട്ടാൽ കർശന നടപടി; ശിശുക്ഷേമ സമിതി

കാസർകോട്: ജില്ലയിലെ തൊഴിലിടങ്ങളില്‍ ബാലവേല ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന്

ശിശു ക്ഷേമസമിതി. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരികയും അന്തര്‍ സംസ്ഥാന ട്രെയിന്‍-ബസ് സര്‍വീസുകള്‍ പുനരാരംഭിക്കുകയും ചെയ്തതോടെ ജില്ലയിലെ തൊഴിലിടങ്ങളില്‍ ബാലവേല വര്‍ധിക്കാനുള്ള സാധ്യത പരിഗണിച്ചാണ് നടപടി കടുപ്പിക്കുന്നത്. ബാലവേലയ്‌ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അധ്യക്ഷനായ ബാലവേല വിരുദ്ധ ജില്ലാ ടാസ്‌ക് ഫോഴ്‌സ്, ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന് കീഴിലുള്ള ശരണബാല്യം പദ്ധതി എന്നിവയുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. 


ബാലവേല ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കാം. 24 മണിക്കൂറും സേവനം ലഭിക്കുന്ന ചൈല്‍ഡ് ലൈനിന്റെ ടോള്‍ ഫ്രീ നമ്പറായ 1098 ലും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഓഫീസ് നമ്പറായ 04994 238 800 ലും ജില്ലാ ലേബര്‍ ഓഫീസ് നമ്പറായ 04994 04994 256 950 ലും ജില്ലാ ശിശുസംരക്ഷണ ഓഫീസ് നമ്പറായ 04994 256990 ലും പരാതി അറിയിക്കാന്‍ വിളിക്കാം.

No comments