Breaking News

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ബാലറ്റുകൾ വരണാധികാരികൾക്ക് കൈമാറിത്തുടങ്ങി



പത്രികകൾ പിൻവലിക്കാനുള്ള അവസാന തീയതി കഴിഞ്ഞതിന് പിന്നാലെ ബാലറ്റ് പേപ്പറുകളുടെ അച്ചടിയും പൂർത്തിയാവുകയാണ്. അച്ചടി പൂർത്തിയായ ബാലറ്റു പേപ്പറുകൾ സർക്കാർ പ്രസുകളിൽ നിന്ന് വരണാധികാരികൾക്ക് കൈമാറിത്തുടങ്ങി.

വോട്ടിംഗ് യന്ത്രത്തിൽ പതിക്കാനുള്ളവ ,തപാൽ ബാലറ്റ് , കൊവിഡ് ബാധിതർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കുമുള്ള സ്പെഷ്യൽ ബാലറ്റ് എന്നിവയാണ് സർക്കാർ പ്രസുകളിൽ നിന്നും കൈമാറുന്നത്. ജീവനക്കാർ കൈമെയ് മറന്നു പ്രവർത്തിച്ചാണ് നടപടികൾ പൂർത്തീകരിക്കുന്നതെന്ന് അച്ചടി ഡയറക്ടർ ജയിംസ് രാജ് പറഞ്ഞു

മൂന്നു നിറത്തിലുള്ള ബാലറ്റുകളാണ് തദ്ദേശ തെരഞ്ഞെടുപ്പിലുള്ളത്. ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവക്ക് വെള്ള, ബ്ലോക്ക് പഞ്ചായത്തിലെക്ക് പിങ്ക്, ജില്ലാ പഞ്ചായത്തിലേക്ക് നീല എന്നിങ്ങനെയാണ് ബാലറ്റ് പേപ്പറുകൾ.


No comments