Breaking News

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന കുഴല്‍ക്കിണര്‍ വാഹനങ്ങള്‍ നിരീക്ഷണത്തില്‍


അടുത്തിടെ തമിഴ്‌നാട്ടില്‍ നിന്നുള്ള കുഴല്‍ക്കിണര്‍ വാഹനത്തില്‍ ജില്ലയിലെത്തിയ മധ്യപ്രദേശ് സ്വദേശിയായ കുട്ടിയെ അലഞ്ഞ് തിരിഞ്ഞ് നടക്കവേ കാഞ്ഞങ്ങാട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി ശിശു ക്ഷേമ സമിതിയുടെ സംരക്ഷണയിലാക്കിയിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന കുഴല്‍ക്കിണര്‍ വാഹനങ്ങളില്‍ കുട്ടികളടക്കമുള്ള ആളുകള്‍ സുരക്ഷാ മുന്‍കരുതലില്ലാതെ അപകടകരമായ സാഹചര്യത്തില്‍ പ്രവൃത്തിയിലേര്‍പ്പെടുന്നുവെന്ന വിവരം ലഭിച്ചിട്ടുണ്ട്. അതിനാല്‍ തൊഴില്‍ ആവശ്യത്തിന് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ കര്‍ശന നിരീക്ഷണത്തിലാണ്. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. 

No comments